ഗ്രാഫിക് ലക്ചറർ തസ്തികയിൽ കൂടിക്കാഴ്ച

Wait 5 sec.

കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 4ന് രാവിലെ 10.30ന് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയിൽ വച്ച് നടത്തുന്നു. അംഗീകൃത സർവകലാശലയിൽ നിന്നും ഗ്രാഫിക്സ്- പ്രിന്റ് മേക്കിങ്ങിൽ ഫസ്റ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് ബിരുദമോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഗ്രാഫിക്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ പെയിന്റിംഗിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ഡിപ്ലോമയും ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.