ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി കെ രാധാകൃഷ്ണൻ എം പി. ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് ഇഷ്ടമുള്ള വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കുക എന്നത്. ഈ സ്വാതന്ത്ര്യമാണ് ഇവിടെ നിഷേധിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്. സംഭവിക്കാൻ പാടില്ലാത്തതാണ്. നിയമങ്ങൾ കാറ്റിൽ പറത്തി, തങ്ങൾക്ക് ഇഷ്ടമുള്ളത് നടപ്പിലാക്കുമെന്നുള്ള ഹുങ്കും അഹങ്കാരവുമാണ് ഇവിടെ കാണിക്കുന്നത്. ഇത്തരം നടപടികൾ ശക്തമായി ചോദ്യം ചെയ്യപ്പെടണമെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ഛത്തീസ്ഗഢ് സന്ദർശിക്കുംഇടതുപക്ഷ എംപിമാർ ഛത്തീസ്ഗഢിലേക്ക് പോകുന്ന വിവരവും അദ്ദേഹം പങ്കുവച്ചു. അവിടെ ചെന്നാൽ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല. കടുത്ത നിലപാടാണ് ഗവൺമെന്‍റ് സ്വീകരിക്കുന്നത്. എന്ത് നിലപാട് സ്വീകരിച്ചാലും അവിടെ പോകാനാണ് തീരുമാനമെന്നും എം പി വ്യക്തമാക്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച അദ്ദേഹം അവരെന്നും അത്തരം നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ അംഗീകരിച്ചാൽ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളുമാണ് ഇല്ലാതാകുന്നതെന്നും കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടണമെന്ന് കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.