കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ച് മരണം, നിരവധിപേര്‍ക്ക് പരുക്ക്

Wait 5 sec.

റാഞ്ചി|ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. മോഹന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി വാഹനം ഇടിക്കുകയായിരുന്നുവെന്ന് ധുംകെ സോണ്‍ ഐജി ഷൈലേന്ദ്ര കുമാഡ സിന്‍ഹ പറഞ്ഞു.മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് വിവരം. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.