കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരന്‍റെ നഗ്നതാ പ്രദർശനം. സമീപ സീറ്റിൽ ഇരുന്നയാളാണ് സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. ലൈംഗിക വൈകൃതം തുടർന്നതോടെ യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി രക്ഷപ്പെട്ടിരുന്നു. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ട്.ALSO READ; ‘ഗോവിന്ദച്ചാമി ചാടാൻ ഉപയോഗിച്ചത് റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണികൾ’; ജയിൽ ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഡിഐജികളമശേരിയിൽ ആറു കിലോ കഞ്ചാവ് പിടികൂടിഎറണാകുളം കളമശേരിയിൽ ആറു കിലോ ഗ്രാമോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിൽ എടുത്തു. ബംഗളുരുവിൽ നിന്നും വരികയായിരുന്ന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസിൻ്റെ എറണാകുളം റേഞ്ച് വിഭാഗം പ്രീമിയർ ജംഗഷന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടി കൂടിയത്. കഞ്ചാവിൻ്റെ ഉറവിടത്തെക്കുറിച്ചും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.The post കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം appeared first on Kairali News | Kairali News Live.