‘ഛത്തീസ്ഗഢിൽ നടന്നത് ഭരണഘടനാ ലംഘനം’; കോൺഗ്രസ് ഭരണകാലത്തും സമാന സംഭവം നടന്നിട്ടുള്ളതായി ബൃന്ദ കാരാട്ട്

Wait 5 sec.

ഛത്തീസ്ഗഢിൽ ബജറംഗ്ദൾ നേതൃത്വത്തിൽ കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തനം ആരോപിച്ച് കേസെടുത്ത സംഭവം ഭരണഘടന ലംഘനമാണെന്ന് ബൃന്ദ കാരാട്ട്. ആഗ്രയിലെ ആശുപത്രിയിലേക്ക് ജോലിക്ക് പോയ പെൺകുട്ടികളെയാണ് മർദ്ദിച്ചത്. ഛത്തീസ്ഗഢിലെത്തി കന്യാസ്ത്രീമാരെ നേരിട്ടു കാണാൻ ശ്രമിക്കും. കന്യാസ്ത്രീകൾക്കും, പെൺകുട്ടികളുടെ കുടുംബത്തിനും ചെയ്യാൻ കഴിയുന്ന സഹായവും പിന്തുണയും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. 2022-23 കോൺഗ്രസ് ഭരണകാലത്ത് ചത്തീസ്ഗഢിൽ സമാന സംഭവമുണ്ടായതായും അവർ കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ താൻ അവിടെ സന്ദർശനം നടത്തിയിരുന്നു. അന്ന് ക്രൈസ്തവരുടെ മൃതദേഹങ്ങൾ പോലും കല്ലറയിൽ നിന്നും പുറത്തെടുത്തു. അന്ന് കോൺഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബൃന്ദ കാരാട്ട് വിമർശിച്ചു.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടണമെന്ന് കെ രാധാകൃഷ്ണൻ എം പിഛത്തീസ്ഗഢിൽ വലതുപക്ഷ ഗ്രൂപ്പുകൾ മതന്യൂനപക്ഷങ്ങൾക്കെതിരെ ഇന്നും ആക്രമണം നടത്തുന്നു. കോൺഗ്രസ് ഭരണകാലത്ത് ഛത്തീസ്ഗഢിൽ ഇത് തടയാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ അവർ അവരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കോൺഗ്രസിന്‍റെയും ബിജെപിയുടെയും കാലത്ത് ഇത് സംഭവിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ നിർഭാഗ്യകരമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.The post ‘ഛത്തീസ്ഗഢിൽ നടന്നത് ഭരണഘടനാ ലംഘനം’; കോൺഗ്രസ് ഭരണകാലത്തും സമാന സംഭവം നടന്നിട്ടുള്ളതായി ബൃന്ദ കാരാട്ട് appeared first on Kairali News | Kairali News Live.