‘കാലിക്കറ്റ് വി.സി ആർ.എസ്.എസിനെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിക്കുന്ന കണ്ണി’; പ്രതിപക്ഷം തള്ളിപ്പറഞ്ഞിട്ടില്ലെന്നും എം ശിവപ്രസാദ്

Wait 5 sec.

വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയ കേരളത്തില്‍ ജ്ഞാന സഭ നടത്തിയത് പ്രഹസനമാണെന്നും വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവത്കരിക്കാനാണ് ആർ എസ് എസ് ജ്ഞാന സഭ നടത്തിയതെന്നും എസ് എഫ്‌ ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. പരിപാടിക്ക് വന്ന വൈസ് ചാന്‍സലര്‍മാരില്‍ ആർ എസ് എസ് അല്ലാത്തവരുണ്ടെങ്കില്‍ അവര്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണം. കാലിക്കറ്റ് വി.സി. ഡോ. പി രവീന്ദ്രന്‍ ആർ എസ് എസിനെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും അദ്ദേഹം പറഞ്ഞു.കേരള വി സി മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തതില്‍ അദ്ഭുതമില്ല. കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ ഡോ. പി രവീന്ദ്രന്‍ വി സി ആയിരിക്കെ, തന്റെ ഓഫീസ് മുറിക്കകത്ത് ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തിട്ട് പ്രതിപക്ഷം ഇതുവരെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ആർ എസ് എസിന്റെ ചുടുചോറ് തിന്നുന്നയാളായി ഡോ. പി രവീന്ദ്രന്‍ മാറുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ പങ്ക് പറ്റുന്നു.Read Also: സുരേഷ് ഗോപിയുടെ ജയത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് തുറന്നുപറഞ്ഞ ഡിസിസി മുൻ ജനറൽ സെക്രട്ടറി യതീന്ദ്ര ദാസിനെ പുറത്താക്കിആർ എസ് എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തില്ല എന്നാണ് കുഫോസ് വി സി വിശദീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം എസ് എഫ് ഐ അവസാനിപ്പിച്ചിട്ടില്ല. ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്തു നിന്ന് മാറ്റണം എന്നാണ് എസ് എഫ് ഐ അവകാശ പത്രികയിലെ ഒന്നാമത്തെ ആവശ്യം. വനവാസത്തിനു പോകുമ്പോള്‍ വി ഡി സതീശന്‍ നെഹ്‌റുവിന്റെ ബുക്കുമായി പോകണമെന്നും അദ്ദേഹം പറഞ്ഞു.താറുമാറായ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് കണ്ണുതുറന്നു നോക്കാന്‍ ആര്‍ എസ് എസ് തയ്യാറാകണം. 45.6 ശതമാനം പേര്‍ മാത്രമാണ് ഒന്ന് മുതല്‍ 12 വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു. ബീഹാറിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊഴിഞ്ഞു പോകുന്നത്. രാജ്യത്ത് 1.5 ലക്ഷം സ്‌കൂളുകളില്‍ വൈദ്യുതിയില്ല. 6.5 ലക്ഷം സ്‌കൂളില്‍ കമ്പ്യൂട്ടറില്ല. ഏഴേമുക്കാല്‍ ലക്ഷം സ്‌കൂളില്‍ ഇന്റര്‍നെറ്റില്ല.യു പിയില്‍ 5,000 സ്‌കൂളുകള്‍ പൂട്ടി. രാജ്യത്ത് ആറിലൊന്ന് സർക്കാർ സ്‌കൂളില്‍ വെള്ളമില്ല. നാലിലൊരു സ്‌കൂളില്‍ ശുചിമുറിയില്ല. രാജസ്ഥാനില്‍ ഗവ. സ്‌കൂള്‍ ഇടിഞ്ഞുവീണ് കുട്ടികള്‍ മരിച്ചെന്നും എം ശിവപ്രസാദ് പറഞ്ഞു.The post ‘കാലിക്കറ്റ് വി.സി ആർ.എസ്.എസിനെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിക്കുന്ന കണ്ണി’; പ്രതിപക്ഷം തള്ളിപ്പറഞ്ഞിട്ടില്ലെന്നും എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.