ഝാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 18 മരണം

Wait 5 sec.

ഝാർഖണ്ഡിലെ റാഞ്ചിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 18 പേർ മരിച്ചതായാണ് വിവരം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദിയോഘർ ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. ദിയോഘർ ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം നടക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോയ ട്രക്കുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബസ് പൂർണമായും തകർന്ന നിലയിലാണ്.Also read: കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടണമെന്ന് കെ രാധാകൃഷ്ണൻ എം പിഅപകടത്തിൽ ഉണ്ടായ മരണം ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.A bus carrying pilgrims collided with a truck in Ranchi, Jharkhand. At least 18 people were killed and several others injured in the accident. The accident took place in Deoghar district at around 4.30 am today.The post ഝാർഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 18 മരണം appeared first on Kairali News | Kairali News Live.