മഹാദുരന്തത്തിന് ഒരാണ്ട്; അതിജീവനത്തിന്റെ വയനാടന്‍ കാഴ്ചയുമായി കൈരളി ന്യൂസ് ലൈവത്തോണ്‍ നാളെ

Wait 5 sec.

രാജ്യത്തെ ഞെട്ടിച്ച വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് നാളെ ഒരാണ്ട് തികയും. 420 പേര്‍ മരിക്കുകയും 394 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മഹാദുരന്തത്തില്‍ 1,555 വീടുകള്‍ തകര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പാക്കേജോ സഹായമോ ഇല്ലാതിരുന്നിട്ടും ഇച്ഛാശക്തിയില്‍ അതിജീവനത്തിന്റെ വയനാടന്‍ കാഴ്ച തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ഈ കാഴ്ചകള്‍ കൈരളിന്യൂസ് ലൈവത്തോണായി പ്രേക്ഷകര്‍ക്ക് മുന്‍പാകെ എത്തിക്കുകയാണ്. ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ലൈവത്തോണ്‍.ദുരന്തമുണ്ടായപ്പോൾ ക്യാമ്പുകളില്‍ അവരെ ഉപേക്ഷിക്കൂകയല്ല സര്‍ക്കാര്‍ ചെയ്തത്. അവരെ ചേര്‍ത്തുപിടിച്ചു ക്യാമ്പുകളില്‍ നിന്നും വാടക വീടുകളിലേക്ക് മാറ്റി. വാടക സര്‍ക്കാര്‍ നല്‍കി. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും 300 രൂപ വെച്ച് 9,000 രൂപ മാസത്തില്‍ സര്‍ക്കാര്‍ നല്‍കി. Read Also: വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചുഒരു വര്‍ഷം തികയും മുൻപ് ടൗണ്‍ഷിപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അതും ഒരുമിച്ച് കഴിയണമെന്ന അവരുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ടൗണ്‍ഷിപ്പ് എന്ന ആശയം. ഡിസംബറോടെ 410 വീടുകള്‍ ദുരന്തബാധിതര്‍ക്കായി സർക്കാർ കൈമാറും. ഡി വൈ എഫ് ഐ അടക്കമുള്ള സന്നദ്ധസംഘടനകളുടെയും സുമനസ്സുകളുടെയും കൈയയച്ച സഹായവും സര്‍ക്കാരിന് കൂട്ടായുണ്ടായിരുന്നു.The post മഹാദുരന്തത്തിന് ഒരാണ്ട്; അതിജീവനത്തിന്റെ വയനാടന്‍ കാഴ്ചയുമായി കൈരളി ന്യൂസ് ലൈവത്തോണ്‍ നാളെ appeared first on Kairali News | Kairali News Live.