പലതരത്തിൽ തല വേദനകൾ വരാറുണ്ട്. ചിലത് തലയുടെ വശങ്ങളിലാവാം, ചിലത് തലയുടെ പിറകിലാകാം. എല്ലാ തലവേദയ്ക്കും അതിന്റെതായ ചില കാരണങ്ങൾ ഉണ്ട്. സാധാരണയായി ടെൻഷൻ, മൈഗ്രേൻ, അല്ലെങ്കിൽ കഴുത്തിലെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് തലവേദനകൾ ഉണ്ടാകുന്നത്. ചിലപ്പോൾ പരിക്കുകൾ, ഇൻഫെക്ഷനുകൾ, അല്ലെങ്കിൽ മറ്റ് മെഡിക്കൽ അവസ്ഥകൾ മൂലവും വേദന ഉണ്ടാകാം. വേദനയുടെ കാരണം കണ്ടുപിടിച്ച് ചികിത്സ തേടുന്നത് പ്രധാനമാണ്.തല വേദനയുടെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:ടെൻഷൻ തലവേദന:പേശികളുടെ പിരിമുറുക്കം, സമ്മർദ്ദം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കഴുത്തിലും തലയുടെ പിൻഭാഗത്തും വേദന അനുഭവപ്പെടാം.മൈഗ്രേൻ:ഇത് തലയുടെ ഒരു വശത്ത് തുടങ്ങി തലയുടെ പിൻഭാഗത്തേക്ക് വ്യാപിക്കുന്ന കഠിനമായ തലവേദനയാണ്. ഓക്കാനം, കാഴ്ച പ്രശ്നങ്ങൾ എന്നിവയും ഇതിൻ്റെ ലക്ഷണങ്ങളാണ്.Also read: രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തി സ്മൂത്തി ആയാലോ? കാരറ്റും ആപ്പിളുമുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി സെർവിക്കോജെനിക് തലവേദന:കഴുത്തിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തലവേദനയാണിത്. കഴുത്ത് വേദന, ചലിക്കാൻ ബുദ്ധിമുട്ട് എന്നിവയും ഇവയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു.ഓക്സിപിറ്റൽ ന്യൂറൽജിയ:തലയോട്ടിയിലെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രശ്നമാണിത്. കഴുത്തിലും തലയുടെ പിൻഭാഗത്തും വേദനയും കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകാം.തലയ്ക്ക് പരിക്കുകൾ:തലയിൽ നേരിട്ടുള്ള ആഘാതം മൂലമുണ്ടാകുന്ന വേദനയാണ് ഇത്.സന്ധിവാതം:കഴുത്തിലെ സന്ധിവാതം തലയുടെ പിൻഭാഗത്തും കഴുത്തിലും വേദനയുണ്ടാക്കും.മറ്റ് കാരണങ്ങൾ:മെനിഞ്ചൈറ്റിസ്, ബ്രെയിൻ ട്യൂമർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും തലവേദന ഉണ്ടാക്കാം.The post തലയുടെ പുറകിൽ കഠിനമായ വേദന ഉണ്ടാകാറുണ്ടോ? കാരണം ഇതാകാം appeared first on Kairali News | Kairali News Live.