ബാങ്കോക്ക് | തായ്ലന്‍ഡില്‍ അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ബാങ്കോക്കിലെ മാര്‍ക്കറ്റിലാണ് തോക്കുധാരി അക്രമം നടത്തിയത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണെന്ന് തായ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപോര്‍ട്ട് വ്യക്തമാക്കി.വെള്ള തൊപ്പി ധരിച്ച അക്രമി ഇവിടുത്തെ മാര്‍ക്കറ്റിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്തിലൂടെ നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതി തായ്‌ലന്‍ഡ് സ്വദേശിയാണെന്നും മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരോട് ഇയാള്‍ക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി.2023-ല്‍ ബാങ്കോക്കിലെ ഒരു ഷോപ്പിംങ് മാളില്‍ പതിനാലുകാരന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.