‘അമ്പോ ഇതെന്തൊരു വലിപ്പം…!’ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലുളള കെട്ടിടങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി തലയുയർത്തി നിൽക്കുന്നത്. അമേരിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളിൽ ആവും ഇവയിൽ കൂടുതലും. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയൊന്നുമല്ല സ്ഥിതിചെയ്യുന്നത്. അത് അങ്ങ് കിംഗ് ജോങ് ഉന്നിന്റെ ഉത്തര കൊറിയയിലാണ്. കണ്ണഞ്ചിപ്പിക്കുന്ന ഈ കെട്ടിടം എന്നാൽ പാഴ്വസ്തുവായിട്ടാണ് നിൽപ്പ്.105 നിലകളുള്ള ഉത്തരകൊറിയയിലെ പ്യോങ്യാങ്ങിലെ റ്യുഗ്യോങ് ഹോട്ടലിന്റെ ഉയരം 330 മീറ്ററാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയെങ്കിലും ഇതുവരെ അവിടേയ്ക്ക് ഒരു അതിഥി പോലും എത്തിയിട്ടില്ല. ഈജിപ്ഷ്യന്‍ സംസ്കാരത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ഹോട്ടലിനെ പണികഴിപ്പിച്ചിരിക്കുന്നത്. പിരമിഡ് പോലുള്ള ആകൃതിക്ക് പേരുകേട്ട റ്യുഗ്യോങ് ഹോട്ടല്‍ പലപ്പോഴും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 182 മീറ്റര്‍ ഉയരമുള്ള ഇന്ത്യയുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയേക്കാള്‍ ഇരട്ടി ഉയരമുണ്ട് ഈ ഹോട്ടലിന്. ഉത്തര കൊറിയയുടെ വളര്‍ച്ചയുടെയും, ആധുനിക വാസ്തുവിദ്യയുടെയും പ്രതീകമായി ഈ ഹോട്ടൽ നിലകൊള്ളുന്നു.ALSO READ: ഒന്നാം ലോകമഹായുദ്ധക്കാലത്ത് തുടങ്ങിയ ശീലം; യുദ്ധവിമാനങ്ങൾക്ക് ചാരനിറം നൽകാനും കാരണമുണ്ട്1987 ലായിരുന്നു ഈ ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1992 ആയപ്പോഴേക്കും പണികള്‍ ഏകദേശം പൂര്‍ത്തിയായി. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഉത്തരകൊറിയയില്‍ അനുഭവപ്പെട്ട സാമ്പത്തിക ഞെരുക്കം ഹോട്ടിലിന്റെ ബാക്കി പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങിയിട്ട് ഏകദേശം 38 വര്‍ഷമായി. എന്നിട്ടും ഇതുവരെ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയിട്ടില്ല, പ്രത്യേകിച്ച് ഇന്റീരിയര്‍ വര്‍ക്കുകള്‍.2008-ല്‍ ഒരു ഈജിപ്ഷ്യന്‍ കമ്പനി ഹോട്ടലിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. ഇവരാണ് ഹോട്ടലിന്റെ പുറം പണികള്‍ തീര്‍ത്തത്. ഗ്ലാസ് പാനലുകളും, അലുമിനിയം ക്ലാഡിംഗും ചേര്‍ക്കുന്നതിനായി ഇവര്‍ ഏകദേശം 180 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചു. ഈ പ്രവര്‍ത്തി 2011 ഓടെ പൂര്‍ത്തിയാകുകയും ചെയ്തു. ഹോട്ടലിന്റെ പുറത്ത് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ എല്‍ഇഡി ലൈറ്റുകളും, പാനലുകളും വരെ സ്ഥാപിച്ചു. ഇപ്പോൾ ദേശീയ ആഘോഷങ്ങളില്‍ ദേശസ്നേഹ വീഡിയോകളും, ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് ഇവിടെയാണ്. പുറത്തുനിന്നു നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ സര്‍വ്വ സജ്ജമാണ്. എന്നാല്‍ അകത്തെ കാര്യങ്ങള്‍ അങ്ങനെയല്ല. അതിനാല്‍ തന്നെ ഈ ഹോട്ടല്‍ ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല.The post കോടികൾ മുടക്കി പണിയാൻ തുടങ്ങിയിട്ട് 38 വർഷങ്ങൾ; ഇതുവരെ ഒരു അതിഥിയെ പോലും കയറ്റാനാവാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഇവിടെയുണ്ട് appeared first on Kairali News | Kairali News Live.