ഛത്തീസ്ഗഡില്‍ കന്യാസ്ത്രികള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രഷുബ്ധമായി പാര്‍ലമെന്റ്. ഡോ. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഇടത് എംപിമാര്‍ രാജ്യസഭയിലും കെ രാധാകൃഷ്ണന്‍ എംപി ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അനുവദിച്ചില്ല. പാര്‍ലമെന്റ് കവാടത്തിന് മുന്നിലും ഇടത് എംപിമാര്‍ പ്രതിഷേധം തീര്‍ത്തു.പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി ഇട് എംപിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു. രാജ്യസഭയില്‍ ഇടത് എംപിമാര്‍ ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ലോക്സഭയില്‍ കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ കേരള എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇരുസഭാധ്യക്ഷന്മാരും അനുമതി നിഷേധിച്ചതോടെ സഭ നിരവധി തവണ തടസ്സപ്പെടുകയും രാജ്യസഭ ഇന്നത്തേക്ക് പിരിയുകയുമായിരുന്നു. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.ALSO READ: കന്യാസ്ത്രീകളെ അറസ്റ് ചെയ്ത സംഭവം: “ഡോ. ജോൺ ബ്രിട്ടാസ് എം പി വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി”; എം പിക്ക് നന്ദി അറിയിച്ച് സിസ്റ്റർ മേരി സ്കറിയബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിലും പാര്‍ലമെന്റിനകത്തും കവാടത്തിലും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി ശക്തമായി പ്രതിഷേധിച്ചു.വിഷയം പാര്‍ലമെന്റില്‍ ചര്‍്ച്ച ചെയ്യാനാവില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കന്യാസ്ത്രികളുടെ അറസ്റ്റ് നടപടി വരുംദിവസങ്ങളിലും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.The post ഛത്തീസ്ഗഡില് കന്യാസ്ത്രികള്ക്കെതിരായ ബിജെപി സര്ക്കാരിന്റെ നടപടിയില് പ്രഷുബ്ധമായി പാര്ലമെന്റ് appeared first on Kairali News | Kairali News Live.