സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐസിഎംആർ പദ്ധതിയിലെ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. ഒരൊഴിവാണ് ഉള്ളത്. പ്രായപരിധി 35 വയസ്. യോഗ്യത: 1) സയൻസ് ഡിഗ്രി. 2) പിജി ഡിപ്ലോമ ഇൻ ഡയറ്റെറ്റിക്‌സ് അല്ലെങ്കിൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് ഡിഗ്രി അല്ലെങ്കിൽ നഴ്‌സിംഗ് ഡിഗ്രി. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയവും ആവശ്യമാണ്. ഇതിന് പകരം, ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്.സി ഉള്ളവർക്കും അപേക്ഷിക്കാം. ഐസിഎംആർ, സെൻട്രൽ ഗവൺമെന്റ്, സ്റ്റേറ്റ് ഗവൺമെന്റ് പദ്ധതികൾ അല്ലെങ്കിൽ ക്ലിനിക്കൽ ട്രയലുകളിൽ ഡയറ്റീഷ്യൻ അല്ലെങ്കിൽ സ്റ്റാഫ് നഴ്‌സ് ആയി കുറഞ്ഞത് രണ്ട് വർഷത്തെ ഗവേഷണ പരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക്: 0471 2528855, 2528055.