അതിരപ്പിള്ളി മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

Wait 5 sec.

തൃശൂര്‍| തൃശൂര്‍ അതിരപ്പിള്ളി മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. ബേബി-രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വീരന്‍കുടി ഉന്നതിയില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം.രാഹുലിനെ പുലി കടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതുകണ്ട് രക്ഷിതാക്കള്‍ നിലവിളിച്ചു. ബഹളം കൂടിയതോടെ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പുലി മടങ്ങി. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് കുടുംബം കഴിഞ്ഞുവരുന്നത്.