പേടിപ്പിക്കാനായുള്ള അവസാന വരവിനൊരുങ്ങി ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്: നാലാം ഭാ​ഗത്തിന്റെ ട്രെയ്ലർ

Wait 5 sec.

പേടിപ്പിച്ച് ബോക്സ് ഓഫീസ് കീഴടക്കിയ ഹൊറർ സിനിമ ഫ്രാഞ്ചൈസിയായ കൺജുറിംഗ് യൂണിവേഴ്‌സിലെ നാലാമത്തെ പടം എത്തുന്നു. ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്ന് നിർമിക്കുന്ന കൺജറിങ് സീരീസിലെ നാലാമത്തെ ചിത്രമായ ഇത് ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രമാണ്.ദി കൺജുറിംഗ് (The Conjuring, 2013), ദി കൺജുറിംഗ് 2 (The Conjuring 2, 2016), ദി കൺജുറിംഗ്: ദി ഡെവിൾ മെയ്ഡ് മി ഡൂ ഇറ്റ് (The Conjuring: The Devil Made Me Do It, 2021) എന്ന മൂന്ന് ചിത്രങ്ങളും ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കിയവയാണ്. ഇയാൻ ഗോൾഡ്ബർഗ്, റിച്ചാർഡ് നൈങ്, ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക് എന്നിവർ ചേർന്നാണ് നാലാം ഭാ​ഗത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.Also Read: “ഷൂട്ട് ഇല്ലെങ്കിലും ആ നടന്റെ അഭിനയം കാണാൻ ഞാൻ പോകും”: കതിർവെരാ ഫാർമിഗ, പാട്രിക് വിൽസൺ, മിയ ടോംലിൻസൺ, ബെൻ ഹാർഡി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സീരീസിലെ അവസാന ചിത്രമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ട്രെയിലറിൽ കാണുന്ന വിവരങ്ങൾ പ്രകാരം പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു വീട്ടിൽ കേസിന്റെ ഭാ​ഗമായി എത്തുന്നതും തുടർന്ന് സംഭവിക്കുന്ന ഭീകരമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.The post പേടിപ്പിക്കാനായുള്ള അവസാന വരവിനൊരുങ്ങി ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്: നാലാം ഭാ​ഗത്തിന്റെ ട്രെയ്ലർ appeared first on Kairali News | Kairali News Live.