തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ കുറവ് സംഭവിച്ചു. ഇന്നലെ പവന് 320 രൂപ കുറഞ്ഞപ്പോൾ ഇന്ന് 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവന് 73,360 രൂപയായിരുന്നു. ഇന്നത്തെ വില 73,20020 രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9150 രൂപയാണ് ഇന്നലെ ഇത് 9170 രൂപയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി 75,040 രൂപയായിരുന്ന സ്വർണവിലയാണ് ഇപ്പോൾ 73,200 ൽ എത്തിയിരിക്കുന്നത്.Also Read: മിഷന്‍ 1000 പദ്ധതി: മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡിന്‍റെ രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.The post താഴേക്കിറങ്ങിയിട്ടുണ്ടേ സ്വർണവില: രണ്ട് ദിവസം കൊണ്ടുണ്ടായ വിലയിടിവ് എത്രയെന്ന് അറിയാം appeared first on Kairali News | Kairali News Live.