പോത്തന്‍കോട് മംഗലപുരം റോഡില്‍ ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്

Wait 5 sec.

നിര്‍മാണം നടക്കുന്ന പോത്തന്‍കോട് മംഗലപുരം റോഡില്‍ ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിഞ്ഞു. പോത്തന്‍കോട് കരൂര്‍ കൊച്ചുവിളക്കടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിയുകയായിരുന്നു.അപകടസമയം ലോറിയില്‍ മൂന്ന് പേരുണ്ടായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.Also read- മരം മുറിക്കുന്നതിനിടെ കയ൪ കുരുങ്ങി 55-കാരൻ മരിച്ചുലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പോത്തന്‍കോട് മംഗലപുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.പോത്തന്‍കോട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.ഒരു സിഗ്‌നലും ഇല്ലാതെയാണ് ടാറിങ് മെഷീനുകള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.content highlight: Lorry overturns after hitting tarring machine on Pothankode Mangalapuram road.The accident happened at 5:30 this morning.Three people injuredThe post പോത്തന്‍കോട് മംഗലപുരം റോഡില്‍ ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.