ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടികയയിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇന്നുമുതൽ സെപ്റ്റംബർ ഒന്നു വരെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം. അതേസമയം എസ് ഐ ആർ പ്രക്രിയയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 65 ലക്ഷത്തിൽ അധികം വോട്ടർമാരെ ലിസ്റ്റിൽ നിന്ന് പുറത്താക്കിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിരുന്നു. വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയാൽ കോടതി ഇടപെടുമെന്ന് സുപ്രീംകോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു.ALSO READ; പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം; അഞ്ചാം ദിനവും പ്രതിഷേധം തുടരാൻ പ്രതിപക്ഷംഅതേസമയം ബീഹാറിലെ ഭൂരിപക്ഷം വിഭാഗങ്ങളും തിരിച്ചറിയൽ രേഖയായി കൈവശം വയ്ക്കുന്ന ആധാർ, ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖയായി പരിഗണിക്കാത്തതിലും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂട്ടത്തോടെ ഒഴിവാക്കുക എന്നതല്ല, കൂട്ടത്തോടെ ഉള്‍പ്പെടുത്തുക എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി പറഞ്ഞിരുന്നു. അതേസമയം, ഈ വിഷയത്തിൽ ഇന്നും പാർലമെന്‍റിൽ പ്രതിപക്ഷം പ്രതിഷേധം തുടരും.The post ബിഹാർ വോട്ടർ പട്ടിക: തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള കരട് പട്ടിക ഇന്ന് പുറത്തുവിടും appeared first on Kairali News | Kairali News Live.