മഴയിലൊലിച്ച് ഇന്ത്യൻ ബാറ്റിങ് നിര; രക്ഷകനായി കരുൺ നായർ

Wait 5 sec.

മഴക്കളയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിന്റെ ആദ്യദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകർച്ച. 30 ഓവറിലധികം കളി തടസപ്പെട്ടെങ്കിലും തിരിച്ചടികളോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആറ് വിക്കറ്റ്​​ നഷ്ടത്തിൽ 204 എന്ന നിലയിലാണ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ നില.തുടർച്ചയായ അഞ്ചാം ടെസ്​റ്റിലും ടോസ് നഷ്ടമായ ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിനയക്കുകയായിരുന്നു. പച്ചപ്പുള്ള ഓവലിലെ പിച്ചിൽ ഇം​ഗ്ലീഷ് ബോളർമാർ അപകടകാരികളായി മാറിയപ്പോൾ യശസ്വി ജയ്‌സ്വാൾ (2), കെ എൽ രാഹുൽ (14) എന്നിവർ അതിവേ​ഗം മടങ്ങി. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ജെയ്സ്വാളിനെ നാലാം ഓവറിൽ ഗസ്​ അറ്റ്​കിൻസൺ വിക്കറ്റിന്​ മുന്നിൽ കുരുക്കുകയായിരുന്നു.Also Read: അണ്ടർ 19 ഇന്ത്യ ആസ്ട്രേലിയൻ പര്യടനം: ടീമിൽ ഇടം നേടി വൈഭവ് സൂര്യവംശിഅനായാസമാണ്​ ഇംഗ്ലീഷ്​ ബ‍ൗളർമാരെ നേരിട്ട ​ഗില്ലും ഒപ്പം സായി സുദർശനും പ്രതിരോധിച്ചു നിന്നെങ്കിലും അനാവശ്യമായി ഓടി ​ഗിൽ ഔട്ടാകുകയായിരുന്നു. അറ്റ്​കിൻസണിന്റെ പന്തിൽ റണ്ണിനായി ശ്രമിച്ചപ്പോഴായിരുന്നു താരം റണൗട്ടായത്. 21 റണെടുത്ത ​ഗില്ല് മടങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 83 എന്ന നിലയിലായിരുന്നു. മഴകാരണം കളി വീണ്ടും തടസ്സപ്പെട്ടു.മഴയ്ക്ക് ശേഷം എത്തിയ കരുൺ നായർ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. അതേസമയം സായ് സുദർശൻ (38) ജോഷ് ടങ്ങിന്റെ ബോളിൽ വിക്കറ്റ്​ കീപ്പർ ജാമി സ്​മിത്തിന് ക്യാച്ച് നൽകി മടങ്ങി. രവീന്ദ്ര ജഡേജ (9) കൂടി പുറത്തായതോടെ ഇന്ത്യൻ ബാറ്റിങ്ങ് നില പരുങ്ങലിലായി.Also Read: പാകിസ്ഥാനൊപ്പം കളിക്കില്ല; ലോക ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിഏഴാം വിക്കറ്റിൽ ഒത്തുച്ചേർന്ന കരുണും സുന്ദറും പ്രതിരോധത്തിന്റെ കോട്ടയുയർത്തി. ഇരുവരും 51 റണ്ണിന്റെ കൂട്ടുകെട്ടാണ് തീർത്തത്. ഏഴ് ബൗണ്ടറികളോടെയാണ് കരുൺ നായർ അർധശതകവും നേടി. ഇരുവരും ചേർന്ന് ഇന്ത്യയെ 200 കടത്തി. ഗസ് അറ്റ്കിൻസൺ, ജോഷ് ടങ്ങ് എന്നിവർ ഇം​ഗ്ലണ്ടിനായി 2 വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ക്രിസ് വോക്സ് ഒരു വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ദിനം കരുണും സുന്ദറും ഇന്ത്യയെ ഭദ്രമായ നിലയിൽ എത്തിക്കുമെന്നാണ് ഇന്ത്യൻ ക്യാമ്പിന്റെ പ്രതീക്ഷ.The post മഴയിലൊലിച്ച് ഇന്ത്യൻ ബാറ്റിങ് നിര; രക്ഷകനായി കരുൺ നായർ appeared first on Kairali News | Kairali News Live.