കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും.”നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തിലാണ് കേരള ഫിലിം പോളിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നടന്‍ മോഹന്‍ലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളാകും. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പതോളം വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ചകളും, സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളും ഉണ്ടാകും. ഇതില്‍ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവ സിനിമാ നയത്തില്‍ ഉള്‍പ്പെടുത്തും.Also read- ‘എ.എം.എം.എ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നു’; നടന്‍ ബാബുരാജ്രണ്ടു ദിവസങ്ങളിലുമായി ഒമ്പത് സെഷനുകളാണ് കോണ്‍ക്ലേവില്‍ ഉണ്ടാവുക. ആദ്യ ദിവസം രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം അഞ്ചു സെഷനുകള്‍ അഞ്ചു വ്യത്യസ്ത വേദികളില്‍ ഒരേ സമയം നടക്കും. ഉച്ചയ്ക്കു ശേഷം പ്ലീനറി സെഷനുണ്ടാകും.ചലചിത്ര രംഗത്തെ പ്രമുഖര്‍ക്ക് പുറമെ കേന്ദ്ര, സംസ്ഥാനമന്ത്രിമാരും പരിപാടിയുടെ ഭാഗമാകും.The post ”നല്ല സിനിമ നല്ല നാളെ” ; കേരള ഫിലിം പോളിസി കോണ്ക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും appeared first on Kairali News | Kairali News Live.