പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.

Wait 5 sec.

കോഴിക്കോട് :ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നവർക്കായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ കലവറയുമായി പാരമ്പര്യ സിൽക്ക് കോട്ടൻ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷന് കോഴിക്കോട് തുടക്കമായി.മാനാഞ്ചിറ സിഎസ്ഐ ഹാളിലാണ് പതിനഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്നഓണം സ്പെഷ്യൽ എക്സിബിഷൻ ആരംഭിച്ചത്.രാവിലെ 10:30 മുതൽ രാത്രി 9:30 വരെയാണ് മേള നടക്കുക.ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ജമ്മു കാശ്മീർ, ബംഗാൾ ,ഒഡീഷ, ഗുജറാത്ത്, തുടങ്ങിയസംസ്ഥാനങ്ങളിലെവിവിധ ഉൽപ്പന്നങ്ങളാണ് മേളയെ വ്യത്യസ്തമാക്കുന്നത്.ഇവിടങ്ങളിലുള്ള പാരമ്പര്യ ഉൽപ്പന്നങ്ങൾക്ക് പുറമെ തുർക്കി, ഇറാൻ, ജമ്മു കാശ്മീർ, എന്നിവിടങ്ങളിൽ നിന്നുള്ള കാർപെറ്റുകൾ, ജയ്പൂരി ബെഡ്ഷീറ്റ്, ബാഗൽപൂരി സാരി, ചുരിദാർ സെറ്റുകൾ, ജയ്പൂർ ഹാൻഡ് ബ്ലോക്ക് പ്രിന്റ് ഷർട്ടുകൾ, കുർത്തകൾ, ജയ്പൂരി ജ്വല്ലറി, ഐറ്റം രാജസ്ഥാൻ കോപ്പർ ഗോൾഡ്പോളിഷ് ജ്വല്ലറി,യുപി ഖാദി മെറ്റീരിയൽസ്, തുടങ്ങിയവയും മേളയെ സജീവമാക്കുന്നു.മേളയിലുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 10%വിലക്കിഴിവാണ് പ്രധാന പ്രത്യേകത.കൂടാതെ കാർപ്പറ്റുകൾക്ക് 20% കിഴിവ് ലഭിക്കും.33 സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചത്.വിവിധ സംസ്ഥാനങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് പുറമെ വയനാടൻഉൽപ്പന്നങ്ങളും മേളയിൽ എത്തിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിലെ തനതായ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേള ലക്ഷ്യമാക്കുന്നത്.വിശാലമായ പാർക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ള പാരമ്പര്യ സിൽക്ക് കോട്ടൺ ആൻഡ് ജ്വല്ലറി ഓണം സ്പെഷ്യൽ എക്സിബിഷൻ ഓഗസ്റ്റ് 14 വരെ നീണ്ടുനിൽക്കും.