ഫണ്ട് തട്ടിപ്പ്; പ്രതികളെ പിടികൂടിയത് നഗരസഭയുടെ പരാതിയിൽ: കേന്ദ്ര ഇടപെടലെന്ന ബിജെപി വാദം തെറ്റെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

Wait 5 sec.

തിരുവനന്തപുരം കോര്‍പറേഷനിലെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. അഴിമതി നടത്തുന്ന ആരെയും സംരക്ഷിക്കില്ല. കക്ഷിരാഷ്ട്രീയം നോക്കാതെയാണ് പരാതിയില്‍ ഇടപ്പെട്ടത്. അഴിമതിക്കെതിരെ ഉള്ള പോരാട്ടം തുടരുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. നഗരസഭ അഴിമതിക്കെതിരെ ആണ്. അതില്‍ വിട്ട് വീഴ്ച ഇല്ലാതെ തന്നെ മുന്നോട്ട് പോകും .താന്‍ വലിയ രീതിയില്‍ വ്യക്തിഹത്യ നേരിടുന്നു. ജനപ്രതിനിധികളും മനുഷ്യരാണെന്നും മേയര്‍ പറഞ്ഞു.Also read- കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഢിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരം’ – മന്ത്രി പി എ മുഹമ്മദ് റിയാസ്നഗരസഭയുടെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. കേന്ദ്ര ഇടപെടലില്‍ ആണ് പ്രതികള്‍ പിടിയില്‍ ആയതെന്ന വാദം തെറ്റാണ്. പ്രതികള്‍ പിടിയിലായപ്പോള്‍ അവകാശവാദമുന്നയിക്കുകയാണ് ബി ജെ പി. കേന്ദ്രം എന്ത് നടപടി സ്വീകരിച്ചു എന്ന് ബിജെപി വ്യക്തമാക്കണം. കൂടുതല്‍ അന്വേഷണം നടക്കും. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കടക്കം പങ്കുണ്ടോയെന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും മേയര്‍ പറഞ്ഞു.content summery: mayor arya rajendran says The suspects involved in the fund fraud were arrested following a complaint filed by the municipality.The post ഫണ്ട് തട്ടിപ്പ്; പ്രതികളെ പിടികൂടിയത് നഗരസഭയുടെ പരാതിയിൽ: കേന്ദ്ര ഇടപെടലെന്ന ബിജെപി വാദം തെറ്റെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ appeared first on Kairali News | Kairali News Live.