ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേട്; കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ

Wait 5 sec.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട ടൗൺ സഹകരണ അർബൻ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ.ആയിരം കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന ബാക് ഈ അവസ്ഥയിൽ എത്തിയത് എങ്ങിനെയെന്ന് വിശദീകരിക്കണം. റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ് ബാങ്കിലെ നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് എന്നും എന്തു കൊണ്ട് ബാങ്കിന് തകർച്ചയുണ്ടായി എന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത ഡി സി സി നേതൃത്വത്തിനുണ്ടെന്നും കെ വി അബ്ദുൽ ഖാദർ പറഞ്ഞു.ALSO READ: “ഭരണകൂടത്തിന്റെ പിന്തുണയോടെ നീതി നിഷേധിക്കപ്പെട്ടാൽ രാജ്യത്തിൻറെ അടിസ്ഥാന മൂല്യങ്ങളാണ് തകർക്കപ്പെടുന്നത്”: ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്ബാങ്കിൽ ക്രമക്കേട് നടന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയത്. ആറുമാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ആർ ബി ഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതാണ് കടുത്ത നിയന്ത്രണങ്ങൾ ബാങ്കിന് മുകളിൽ ഏർപ്പെടുത്താൻ കാരണം. കെ പി സി സി മുൻ ജനറൽ സെക്രട്ടറിയായ കോൺഗ്രസ് നേതാവ് എം പി ജാക്സൺ ആണ് ബാങ്ക് പ്രസിഡന്റ്.ALSO READ : എ ഐ ആർ ടി ഡബ്ല്യു എഫ് അഖിലേന്ത്യാ സമ്മേളനം സമാപിച്ചു; ജിബന്‍ സാഹ ജനറല്‍ സെക്രട്ടറി, ആര്‍ കരുമാലയൻ പ്രസിഡന്‍റ്The post ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേട്; കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ appeared first on Kairali News | Kairali News Live.