ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി മധ്യസ്ഥതയില്ല; ഒറ്റവാക്കില്‍ ഉത്തരമൊതുക്കി വിദേശകാര്യ മന്ത്രാലയം

Wait 5 sec.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയില്‍ മൂന്നാം കക്ഷിയുടെ പങ്കാളിത്തം നിഷേധിച്ചു വിദേശകാര്യമന്ത്രാലയം. രാജ്യസഭയില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം പി യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി അറിയിച്ച വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ചുരുങ്ങിയ വാക്കുകളില്‍ ‘ഇല്ല’ എന്ന് പറഞ്ഞൊഴിയുകയായിരിന്നു. നിയന്ത്രണ രേഖയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി തീരുമാനമാണെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.Also read- സമഗ്ര ശിക്ഷ പദ്ധതി: ഫണ്ട് തടഞ്ഞിട്ടുണ്ടോയെന്ന ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രംഏതെങ്കിലും ഉഭയകക്ഷി കരാര്‍ വെടിനിര്‍ത്തലിന് ശേഷം വന്നിട്ടുണ്ടോ എന്ന എം പി യുടെ ചോദ്യത്തിന് മറുപടിയായി ഔപചാരികമായ ഉഭയകക്ഷി കരാറൊന്നും ഒപ്പുവച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.content highlight; No third party mediation in India-Pakistan ceasefire says central government.The Ministry of External Affairs is responding to a question by Adv. Harris Beeran MP in the Rajya Sabha.The post ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷി മധ്യസ്ഥതയില്ല; ഒറ്റവാക്കില്‍ ഉത്തരമൊതുക്കി വിദേശകാര്യ മന്ത്രാലയം appeared first on Kairali News | Kairali News Live.