ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് അപേക്ഷിക്കാം: രജിസ്ട്രേഷൻ സെപ്റ്റംബർ 5 ന് ആരംഭിക്കും

Wait 5 sec.

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് രജിസ്ട്രേഷൻ സെപ്റ്റംബർ 5 ന് ആരംഭിക്കും. എം‌എസ്‌സി, ജോയിന്റ് എം‌എസ്‌സി-പിഎച്ച്ഡി, യൻസ് പ്രോഗ്രാമുകൾ തുടങ്ങിയ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒക്ടോബർ 8 വരെ അപേക്ഷിക്കാം.പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ഐഐടി ബോംബെ പോർട്ടൽ ആരംഭിച്ചു. jam2026.iitb.ac.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. പരീക്ഷ അടുത്തവർഷം ഫെബ്രുവരി 15 ന് നടക്കും. മാർച്ച് 18 ന് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. പെണ്‍കുട്ടികള്‍, എസ്.സി, എസ്ടി, പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് ഒരു ടെസ്റ്റ് പേപ്പറിന് 1000 രൂപയും രണ്ടെണ്ണത്തിന് 1350 രൂപയുമാണ് ഫീസ്. മറ്റുള്ളവര്‍ക്ക് ഇത് 2000 രൂപയും 2700 രൂപയുമാണ്.ALSO READ – ‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടിബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് എന്നിവയാണ് ടെസ്റ്റ് പേപ്പറുകൾ. കണ്ണൂര്‍ പയ്യന്നൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, ആലുവ -എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.The post ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് അപേക്ഷിക്കാം: രജിസ്ട്രേഷൻ സെപ്റ്റംബർ 5 ന് ആരംഭിക്കും appeared first on Kairali News | Kairali News Live.