എറണാകുളം വെള്ളൂര്‍ക്കുന്നത്ത് ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ വെള്ളൂര്‍ക്കുന്നം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. റിട്ട. രെജിസ്റ്റാര്‍ വെള്ളൂര്‍ക്കുന്നം സ്വദേശി മാരിയില്‍ കെ.എന്‍ ജയനാണ് മരിച്ചത്.റോഡിലേക്ക് തെറിച്ചുവീണ ജയന്‍ അപകട സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കച്ചേരിത്താഴത്ത് നിന്ന് വെള്ളൂര്‍ക്കുന്നത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് ജയനെ ഇടിച്ചത്. ലോറി സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ ഹാന്റിലില്‍ തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ മറിയുകയും ലോറിക്ക് അടിയില്‍പ്പെട്ട ജയന്റെ തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങുകയും ചെയ്തു.Also read- തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെ എസ് ഇ ബിമൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ലോറി ഡ്രൈവര്‍ക്കെതിരെ മുവാറ്റുപുഴ പോലീസ് നിയമ നടപടി സ്വീകരിച്ചു.content highlight; Scooter rider dies tipper lorry accident in ernakulamThe post എറണാകുളത്ത് ടിപ്പര് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര് യാത്രികന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.