കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

Wait 5 sec.

ഛത്തീസ്ഗഡിൽ കന്യാസത്രീകൾ അറസ്റ്റിലായ സംഭവത്തിൽ മോചനത്തിനായി ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ സമർപ്പിക്കും. ഛത്തീസ്ഗഡ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകും. അഭിഭാഷകനുമായി റായ്പൂർ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ പൂമുറ്റം, റോജി എം ജോൺ എം.എൽ.എ സിസ്റ്റർ നിത്യ എന്നിവർ കൂടിക്കാഴ്ച നടത്തുകയാണ്.ആദിവാസി പെൺകുട്ടികളെ മതപരിവർത്തനെ ചെയ്തു എന്ന ​ഗുരുതര കുറ്റകൃത്യം കൂടി ഇപ്പോൾ എഫ് ഐ ആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എൻ ഐ എ ആക്ട് കൂടി ഉൾപ്പെടുത്തിയത് കൊണ്ടാണ് കഴിഞ്ഞ ദിവസം സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കാതെ ഇരുന്നത്. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരം ഇല്ലെന്നായിരുന്നു സെഷൻസ് കോടതി അറിയിച്ചത്. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിരുന്നു .ALSO READ : കന്യാസ്ത്രീകളുടെ അറസ്റ്റ്; ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഇടത് എംപിമാർഅതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇടത്പക്ഷ എംപിമാർ കൂടിക്കാഴ്ച നടത്തി .കന്യാസ്ത്രീകൾക്ക് എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കാം എന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നും വിഷയത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് എംപിമാർ നിവേദനം നൽകി.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും appeared first on Kairali News | Kairali News Live.