ജിസാനില്‍ നിരോധിത മരുന്ന് കടത്ത്; എത്യോപ്യന്‍ സ്വദേശി അറസ്റ്റില്‍

Wait 5 sec.

ജിസാന്‍ | സഊദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ നിരോധിത വിഭാഗത്തില്‍പ്പെട്ട കാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ എത്യോപ്യന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.സഊദി ബോര്‍ഡര്‍ ഗാര്‍ഡ് ലാന്‍ഡ് പട്രോളിങ് സംഘമാണ് 185,250 ടാബ്ലെറ്റുകള്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞത്. പ്രാരംഭ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ കടത്ത് സംബന്ധിച്ച ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്ന് 911, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 999, 994, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളിന്റെ 995 നമ്പറുകളിലോ, 995@gdnc.gov.sa എന്ന ഇമെയില്‍ വഴിയോ റിപോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.