റിയാദ് | വേർപിരിയൽ ശസ്ത്രക്രിയക്കായി ജമൈക്കൻ സയാമീസ് ഇരട്ടക്കുട്ടികൾ സഊദി തലസ്ഥനമായ റിയാദിലെത്തി. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും പ്രത്യേക നിർദേശ പ്രകാരമാണ് ഇവരെയെത്തിച്ചത്.സഊദി പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ കുടുംബത്തോടൊപ്പം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സയാമീസ് ഇരട്ടകളായ അസാരിയയും അസുരയുടെയും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും വേർപിരിയൽ ശസ്ത്രക്രിയ നടത്താനുള്ള സാധ്യത പരിഗണിക്കുന്നതിനുമായി നാഷനൽ ഗാർഡ് മന്ത്രാലയത്തിെൻറ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി.1990ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി 27 രാജ്യങ്ങളില്‍ നിന്നുള്ള 66 വേര്‍പിരിയല്‍ ശസ്ത്രക്രിയകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ അബ്ദുൽമുനിം അൽ-ഷിബ്ലിയുടെയും വേർപിരിയൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയായിരുന്നു.