കേരളത്തിന്റെ സമരസാന്ദ്രമായ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രതീകമായിരുന്ന വി എസ് അച്യുതാനന്ദന് സ്മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നവോദയ ന്യൂസിലാൻഡിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പ്രവർത്തകർ ഓക്ക്ലൻഡിൽ ഒത്തുകൂടി. നവോദയ ന്യൂസിലാൻഡ് പ്രസിഡന്‍റ് ബിനു പുൽക്കുന്നേൽ അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനായി പങ്കെടുത്ത് വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു. കൂടാതെ ഈ യോഗത്തിൽ ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മത, സാംസ്കാരിക, സാമൂഹിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.വി എസ് അച്യുതാനന്ദന്റെ ആവേശം പകരുന്ന രാഷ്ട്രീയ ജീവിതത്തെ, വിവിധ മേഖലകളിൽ നിന്നുള്ള മുഖ്യാതിഥികൾ തങ്ങളുടെ പ്രസംഗങ്ങളിൽ അനുസ്മരിച്ചു. ജനാധിപത്യത്തിൽ വിശ്വസിച്ചു കൊണ്ട് സാമൂഹിക നീതിക്കായി അദ്ദേഹം നടത്തിയ ധീരോദാത്തമായ പോരാട്ടം അനേകംപേരെ പ്രചോദിപ്പിച്ചുവെന്ന് പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു .ALSO READ – കേരളം മാറുന്ന കാലത്ത്…: “ഒപ്പം”വിഎസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കപ്പെട്ട ഈ യോഗം ന്യൂസിലൻഡിലെ യുവതലമുറ മലയാളികൾക്ക് സമത്വത്തെയും, നീതിയെയും, ജനാധിപത്യ മൂല്യങ്ങളെയും കുറിച്ചുള്ള ഒരു ബോധവത്കരണം കൂടിയായി മാറിയെന്നു നവോദയ പ്രസിഡന്റ് ബിനു പുൽക്കുന്നേൽ അഭിപ്രായപ്പെട്ടു. വി എസ് അച്യുതാനന്ദൻ ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ച മൂല്യങ്ങളായ സത്യനിഷ്ഠയും മതേതരത്വവും ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹമുയർത്തിയ ചെങ്കൊടി ഇനിയുമുയരത്തിൽ പറത്തുമെന്നുമുള്ള പ്രതിജ്ഞയോടെ അനുസ്മരണ യോഗം അവസാനിച്ചു.The post വി എസിനെ അനുസ്മരിച്ച് നവോദയ ന്യൂസിലാൻഡ് appeared first on Kairali News | Kairali News Live.