സിറിയയുമായി  സഹകരണം ശക്തിപ്പെടുത്താൻ സഊദി

Wait 5 sec.

 റിയാദ് | സിറിയയുമായി കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി എണ്ണ, വാതകം, പെട്രോകെമിക്കൽസ്, വൈദ്യുതി, പ്രാദേശിക ഗ്രിഡ് സംയോജനം, പുനരുപയോഗ ഊർജ്ജം എന്നിവ ഉൾപ്പെടുന്ന പുതിയ കരാറിൽ സഊദി അറേബ്യ ഒപ്പുവെച്ചതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്‌തു. പ്രധാന നിക്ഷേപ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സിറിയയുമായുള്ള സാമ്പത്തിക വളർച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും  ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ കരാർ.റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് സഊദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും സിറിയൻ ഊർജ മന്ത്രി മുഹമ്മദ് അൽ ബഷീറും ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. സാമ്പത്തികമായി പുനഃസ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കുന്നതിനുമുള്ള പ്രധാന ചുവടുവെപ്പിന്റെ ഭാഗമായി സഊദി അറേബ്യയും സിറിയയും നേരത്തേ സിറിയയിൽ നടന്ന നിക്ഷേപ യോഗത്തിൽ  6.4 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.