വീടിന് മുറ്റത്ത് നഗ്നനായി നിന്നയാളുടെ ചിത്രമെടുത്തതിന് 10.8 ലക്ഷം രൂപ (12,500 ഡോളര്‍) നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി ഗൂഗിള്‍. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ പകർത്തിയ ചിത്രത്തിന്റെ പേരിലാണ് ഗൂഗിള്‍ നഷ്ടപരിഹാരം നൽകേണ്ടത്. അർജന്റീനയിൽ ആണ് സംഭവം. ആറടി ആറിഞ്ച് ഉയരമുള്ള മതിലിന് പിന്നിലായിരുന്നിട്ടും ഗൂഗിൾ തന്റെ അന്തസിന് ക്ഷതമേല്‍പ്പിച്ചുവെന്ന് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.2017 ൽ നടന്ന ഈ സംഭവം സ്വകാര്യതയ്ക്കും അന്തസ്സിനും വേണ്ടിയുള്ള നിയമയുദ്ധത്തിലേക്ക് ആണ് പിന്നീട് നീങ്ങിയത്. ഒരു പോലീസുകാരന്റെ ചിത്രമാണ് ഇത്തരത്തിൽ പകർത്തിയത്. സംഭവം തന്നെ ജോലിസ്ഥലത്തും അയല്‍ക്കാര്‍ക്കിടയിലും പരിഹാസത്തിന് ഇരയാക്കിയെന്ന് അദ്ദേഹം വാദിച്ചതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ നഗ്നത ഇന്റര്‍നെറ്റില്‍ പ്രചരിച്ചുവെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുനമ്പറും സ്ട്രീറ്റിന്റെ പേരും ഗൂഗിള്‍ മങ്ങിക്കുക പോലും ചെയ്തില്ല.ALSO READ: 50MP മെയിൻ ക്യാമറ, 200MP പെരിസ്കോപ്പ് ലെൻസ്, 7,500mAh ബാറ്ററി: അൾട്രാ ഫ്ലാഗ്ഷിപ്പ് ഡിവൈസുമായി ഷവോമി2019-ല്‍ അദ്ദേഹം ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുചിതമായ രീതിയില്‍ പുറത്തിറങ്ങി നിന്നതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി കേസ് തള്ളിക്കളഞ്ഞു. എന്നാല്‍ അപ്പീല്‍ പാനല്‍ ആ വിധി റദ്ദാക്കി. ചുറ്റുമതിലിന് വേണ്ടത്ര ഉയരമുണ്ടായിരുന്നില്ലെന്ന് ഗൂഗിള്‍ കോടതിയില്‍ വാദിച്ചു. ഒരു വ്യക്തിയുടെ ചിത്രം പൊതുസ്ഥലത്തുനിന്ന് പകര്‍ത്തിയതല്ല, മറിച്ച് അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുനിന്ന് ശരാശരി ഉയരമുള്ള വേലിക്ക് പിന്നില്‍ നിന്നുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നഗ്നമായ ലംഘനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.The post നഗ്നനായി നിന്നയാളുടെ ചിത്രം പകർത്തി സ്ട്രീറ്റ് വ്യൂ കാര്; 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ appeared first on Kairali News | Kairali News Live.