ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വില കുറയും; വ്യവസായികളുമായി ചർച്ച നടത്തി മന്ത്രി ജി ആർ അനിൽ

Wait 5 sec.

പൊതുവിപണിയിൽ വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാൻ കർശന നടപടികളുമായി സർക്കാർ. വെളിച്ചെണ്ണ വ്യവസായികളുമായി ചർച്ച നടത്തി. അധിക ലാഭത്തിൽ കുറവ് വരുത്തി വില കുറയ്ക്കാമെന്ന് വ്യാപാരികൾ സമ്മതിച്ചെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് വെളിച്ചെണ്ണ വ്യവസായികളുമായി മന്ത്രിമാർ കൊച്ചിയിൽ ചർച്ച നടത്തിയത്.ALSO READ : മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍‍ ജാഗ്രത പുലര്‍‍ത്തണം; കെഎസ്ഇബിഅധിക ലാഭത്തിൽ കുറവ് വരുത്തി വെളിച്ചെണ്ണ വില കുറയ്ക്കാമെന്ന് വ്യവസായികൾ സമ്മതിച്ചു. ഓണത്തിന് മുന്നോടിയായി സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് വിൽക്കുമെന്ന് മന്ത്രി ജി.ആർ അനിൽ ഉറപ്പ് നൽകി. കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കുമെന്നും മായം ചേർത്ത എണ്ണകൾ വിപണിയിൽ എത്തുക്കുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനകളുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.നാളികേര ഉത്പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് ഈ വില വർധനവിന് പ്രധാന കാരണം. ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്.The post ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വില കുറയും; വ്യവസായികളുമായി ചർച്ച നടത്തി മന്ത്രി ജി ആർ അനിൽ appeared first on Kairali News | Kairali News Live.