കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കിയ തൊഴിലാളികളുടെ മക്കളിൽ നിന്ന് ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്, സി ബി എസ് ഇ വിഭാഗത്തിൽ എ1, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഡ്രിഗ്രി, പി ജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്‌സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡിനായി അപേക്ഷ നൽകാം.Also Read: കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാം2025-26 അദ്ധ്യയനവർഷത്തിൽ അദ്ധ്യയനവർഷത്തെ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പടെയുളള വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിഭ്യാഭ്യാസ സ്‌കോളർഷിപ്പുകളും നൽകും. അപേക്ഷകൾ www.peedika.kerala.gov.in വഴി നൽകണം. അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2572189.The post കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്: ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.