ലഹരിയുടെ മയക്കത്തിൽ കെ എസ് യു നേതാവ് ഓടിച്ച കാർ ഇടിച്ച് തകർത്തത് എട്ടോളം വാഹനങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

ലഹരിയുടെ മയക്കത്തിൽ കെ എസ് യു നേതാവ് ഇടിച്ചു തകർത്തത് എട്ടോളം വാഹനങ്ങളെ. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഇയാൾ ഓടിച്ച വാഹനം ഒരു കാറിലും, ഓട്ടോയിലും ഇടിച്ച ശേഷം നിറുത്താതെ പോവുന്ന സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കെ എസ് യു നേതാവ് ജൂബിൻ ജേക്കബാണ് അപകടം സൃഷ്ടിച്ചത്. കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് അപകടകരമായി ഫോർച്യൂണർ കാർ ഓടിച്ചത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർക്കുന്നത് സി സി ടി വിയിൽ കാണാം. തുടർന്ന് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കാറുമായി കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ALSO READ; ഏക എംഎൽഎ എൻഡിഎ മുന്നണിയിലേക്ക് മറുകണ്ടം ചാടി; മേഘാലയയിൽ വട്ടപ്പൂജ്യം തൊട്ട് കോൺഗ്രസ്രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റാണ് ജൂബിൻ. എട്ടോളം വാഹനങ്ങളെയാണ് 2 കിലോമീറ്ററിനിടയിൽ ഇയാൾ ഇടിച്ചു തെറിപ്പിച്ചത്.ഒടുവിൽ അപകടം സൃഷ്ടിച്ച വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്. The post ലഹരിയുടെ മയക്കത്തിൽ കെ എസ് യു നേതാവ് ഓടിച്ച കാർ ഇടിച്ച് തകർത്തത് എട്ടോളം വാഹനങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.