അഭിനേതാക്കളുടെ പെര്‍ഫോമന്‍സാണ് മീശയില്‍ ഞാന്‍ തരുന്ന ഗ്യാരണ്ടി: എംസി ജോസഫ്

Wait 5 sec.

അഭിനേതാക്കളുടെ അതിമനോഹരമായ പ്രകടനങ്ങളാണ് മീശ എന്ന സിനിമയിൽ പ്രേക്ഷകർക്ക് തരുന്ന ഏറ്റവും വലിയ വാക്ക് എന്ന് സംവിധായകൻ എംസി ജോസഫ്. ശരിക്കുമുള്ള കാട്ടിലാണ് സിനിമ ഷൂട്ട് ചെയ്തത്. ആരും പോകാത്ത വഴികളിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്താലേ അവിടേക്ക് എത്തുമായിരുന്നുള്ളൂ. അത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ എക്സ്പ്ലോർ ചെയ്തിട്ടുണ്ടെന്നും എംസി ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.കതിർ, എംസി ജോസഫ് എന്നിവരുടെ വാക്കുകളുടെ സം​ഗ്രഹംമീശ പൊതുവെ ഫ്രണ്ട്ഷിപ്പ് ഡ്രാമയാണ്. മീശ എന്ന നോവൽ എസ്. ഹരീഷിന്റെ മഹത്തായ ഒരു സൃഷ്ടിയാണ്, അതുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ഒരുപാടുപേർ നോവലാണോ സിനിമയാകാൻ പോകുന്നത് എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു. ഈ പേര് നമുക്ക് അവൈലബിളായിരുന്നത് കൊണ്ടും സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ടും ആൺ സൗഹൃദത്തിന്റെ കഥ പറയുന്നതുകൊണ്ടും ഇട്ടതാണ്. മീശ എന്ന സിനിമയിലൂടെ ഞാൻ പ്രേക്ഷകർക്ക് തരുന്നത് രണ്ട് പ്രോമിസുകളാണ്. ഒന്ന്, എല്ലാ ആർട്ടിസ്റ്റുകളുടെയും അസാധ്യമായ പെർഫോമൻസ്. രണ്ട് ഈ സിനിമ മുന്നോട്ട് വെക്കുന്ന എൻവിയോൺമെന്റ്. സാധാരണ സിനിമയിൽ കാണുന്ന കാടും ശരിക്കും ഉള്ള കാടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അത് കാടിനുള്ളിൽ പോയാലേ മനസിലാകൂ. അത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മദാമക്കുളം എന്നൊരു സ്ഥലത്ത് ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനത്തിന് അടുത്താണ്. ഒരു പ്രൈവറ്റ് പ്രോപ്പർട്ടിയാണത്. ഹെക്ടർ കണക്കിന് നീണ്ടുകിടക്കുന്ന കാട്. 45 മിനിറ്റ് ഓഫ്റോഡ് പോയതിന് ശേഷം 10 മിനിറ്റ് നടക്കുകയും വേണം. അട്ടയൊക്കെ പൊതിഞ്ഞാണ് ലൊക്കേഷനിലേക്ക് പോകുന്നത്. തമിഴിൽ രാവിൽ 6.30 മുതൽ വൈകുന്നേരം 6.30 വരെയായിരിക്കും കോൾ ടൈം. എന്നാൽ ഇവിടെ എല്ലാ ദിവസവും രാവിലെ 6.30ന് കോൾ ടൈം തുടങ്ങിയാൽ അവസാനിക്കുന്നത് രാത്രി 10 മണിക്കായിരിക്കും. അത് വളരെ നോർമ്മലാണ് എന്നാണ് എല്ലാവരും പറഞ്ഞത്.