കന്യാസ്ത്രീകളെ അന്യായമായി ചത്തീസ്ഗഢിലെ ബി ജെ പി സർക്കാർ അറസ്റ്റു ചെയ്ത നടപടിയിൽ കൊല്ലത്ത് വൻ പ്രതിഷേധം. കൊല്ലത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധത്തിൽ പ്രവർത്തകർക്കൊപ്പം കന്യാസ്ത്രീകളും അണിചേർന്നു. ചത്തീസ്ഗഢ് ഉൾപ്പടെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങളിൽ നാടെങ്ങും പ്രതിഷേധം ശക്തി പ്രാപിച്ചതിന്‍റെ നേർക്കാഴ്ചയായി കന്യാസ്ത്രീകളുടെ സമര പങ്കാളിത്തം. ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ ജനരോഷം ഇരമ്പുകയാണ്.ALSO READ; പഞ്ചായത്ത് പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് ; മലപ്പുറം മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയില്‍മതപരിവർത്തനം ആരോപിച്ച് കള്ള കേസെടുത്ത് കന്യാസ്ത്രീകളെ കൽതുറങ്കലിൽ അടച്ച ബി ജെ പി സംഘ പരിവാർ ഫാസിസ്റ്റ് തീവ്രവാദികൾക്കെതിരെ സിപിഐഎമ്മും തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. മതന്യൂനപക്ഷങ്ങൾക്ക് സർവ്വ സംരക്ഷണവും ഒരുക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിഎസ് സുദേവൻ പറഞ്ഞു. എ കെ സവാദ് അധ്യക്ഷത വഹിച്ചു.നാല് വോട്ടിന് വേണ്ടി ആയിരുന്നില്ല തലശ്ശേരിയിൽ കുഞ്ഞാലി ഹിന്ദു തീവ്രവാദികളുടെ കൊലയ്ക്ക് ഇരയായി രക്തസാക്ഷിത്വം വഹിച്ചതെന്ന് എസ് ജയമോഹൻ പറഞ്ഞു. ക്രൈസ്തവ സഭകളുടെ സ്കൂളുകളിൽ പഠിച്ചവരാരും മതം മാറിയിട്ടില്ലെന്ന് ഫാദർ റൊമാൻസ് ആന്റണി പറഞ്ഞു. പ്രസന്നാ ഏണസ്റ്റ്, സൂസൻകോടി, ബെയിസിലാൽ, ഇക്ബാൽ സാബു തുടങ്ങിയവർ പങ്കെടുത്തു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്: കൊല്ലത്ത് പ്രതിഷേധക്കടൽ തീർത്ത് ഇടത് സംഘടനകൾ appeared first on Kairali News | Kairali News Live.