താല്‍ക്കാലിക വിസി നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി ചാന്‍സലര്‍. സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് ഡോ. സിസാ തോമസിനും കെ ശിവപ്രസാദിനും വീണ്ടും നിയമനം നല്‍കി വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍. സിസാ തോമസ് വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിയും, കെ ശിവപ്രസാദ് കെ ടി യു താത്കാലിക വി സിയുമായി ആറുമാസത്തേക്കാണ് നിയമനം.Also read-‘ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വല നേതൃത്വം നൽകിയ നേതാവ്’: ഹർകിഷൻ സിങ് സുർജിത്തിന്‍റെ ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻഡിജിറ്റല്‍ യുണിവേഴ്സിറ്റിയിലേക്ക് താല്‍കാലിക വിസി പാനലിലേക്ക് സര്‍ക്കാര്‍ ഡോ. എം കെ ജയരാജ് ,രാജശീ ,കെ.പി സുധീര്‍ എന്നിവരെയായിരുന്നു നിര്‍ദേശിച്ചത്. സാങ്കേതിക യുണിവേഴ്സിറ്റിയിലേക്ക് താല്‍കാലിക വിസി ആയി പ്രൊഫ പ്രവീണ്‍ , ഡോ ജയപ്രകാശ് ,ആര്‍ സജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍നിര്‍ദേശിച്ചത്.ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനേയും , ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്.content highlight: Chancellor Rejects Government-Nominated Panel for Temporary Vice Chancellor Appointment’The post താല്ക്കാലിക വി സി നിയമനം: സര്ക്കാര് പാനല് തള്ളി ഗവര്ണര് appeared first on Kairali News | Kairali News Live.