‘മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വല നേതൃത്വം നൽകിയ നേതാവ്’: ഹർകിഷൻ സിങ് സുർജിത്തിന്‍റെ ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

സിപിഐഎം മുൻ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ആദ്യകാല പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഒരാളുമായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്‍റെ ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന മഹാനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സഖാവ് സുർജിത്ത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വല നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അടിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതൽക്കൂട്ടായതായും അദ്ദേഹം എ‍ഴുതി.ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വലമായ നേതൃത്വമാണ് സഖാവ് നൽകിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനും നവലിബറൽ പരിഷ്കാരങ്ങൾക്കുമെതിരെ ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ചേരിക്കാകെ ഊർജ്ജമാവുമെന്നും കുറിച്ചു. ഒപ്പം സുർജിത്തിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവക്കാനും മുഖ്യമന്ത്രി മറന്നില്ല.ALSO READ; അമരസ്മരണയിൽ: ഹർകിഷൻ സിങ് സുർജിത്ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമ്മദിനമാണിന്ന്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന മഹാനായ കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് സുർജിത്ത്. ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് സുർജിത്തിനെ വിപ്ലവകാരിയാക്കി മാറ്റിയത്. ഭഗത് സിങ്ങിൻ്റെ ഒന്നാം രക്തസാക്ഷിത്വദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിലെ ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെ ഇറക്കി, ത്രിവർണ പതാക ഉയർത്തിക്കെട്ടിയപ്പോൾ വെറും പതിനാറു വയസ്സായിരുന്നു അദ്ദേഹത്തിന്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ പഞ്ചാബ് സംസ്ഥാന സെക്രട്ടറിയായിരുന്ന സുർജിത്ത് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളേറ്റെടുത്ത് അവരുടെയാകെ ശബ്ദമായി മാറി. രാജ്യം കണ്ട തലയെടുപ്പുള്ള കർഷക നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അടിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ മുതൽക്കൂട്ടായി.1992 മുതൽ 2005 വരെ സിപിഐഎം ജനറൽ സെക്രട്ടറിയായി പാർടിയെ നയിച്ച അദ്ദേഹം രാജ്യത്തെ വർഗ്ഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങളുടെ കുന്തമുനയായി നിലകൊണ്ടു. ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വലമായ നേതൃത്വമാണ് സഖാവ് നൽകിയത്. എൻഡിഎ ഭരണത്തിൽ ശക്തിപ്പെടുന്ന സംഘപരിവാറിന്റെ ആക്രമണോത്സുക വർഗ്ഗീയ രാഷ്ട്രീയത്തിനും നവലിബറൽ പരിഷ്കാരങ്ങൾക്കുമെതിരെ ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ചേരിക്കാകെ ഊർജ്ജമാവും. സഖാവിൻ്റെ വിപ്ലവ സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.The post ‘മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ ഉജ്ജ്വല നേതൃത്വം നൽകിയ നേതാവ്’: ഹർകിഷൻ സിങ് സുർജിത്തിന്‍റെ ഓർമകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.