തൃശ്ശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ തട്ടിപ്പ് കേസ്

Wait 5 sec.

ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ തട്ടിപ്പ് കേസ്. തൃശ്ശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫിനെതിരെയാണ് തട്ടിപ്പ് കേസില്‍ മാള പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാള ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. ആശ സേവിയര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സ്ഥലം വില്‍ക്കാനുണ്ട് എന്ന പേരില്‍ ഇടനിലക്കാരന്‍ വഴി അഷ്‌റഫ് തന്നെ സമീപിച്ചെന്നും 20 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.25 ലക്ഷം രൂപ കൈമാറിയെങ്കിലും അഷ്‌റഫ് സ്ഥലം നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്ന് യുവതി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 5 ലക്ഷം രൂപ മടക്കി നല്‍കിയെന്നും.ബാക്കി തുക നല്‍കാതെ അഷ്‌റഫ് കബളിപ്പിക്കുകയായിരുന്നെന്നുമാണ് ഡോക്ടറുടെ പരാതി.Also read- പഞ്ചായത്ത് പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് ; മലപ്പുറം മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കസ്റ്റഡിയില്‍20 ലക്ഷം രൂപ മകളുടെ വിവാഹത്തിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി ചെലവാക്കിയതായി അഷ്‌റഫ് അറിയിച്ചെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. വഞ്ചന കുറ്റം ചുമത്തിയാണ് അഷ്‌റഫ് അടക്കമുള്ളവര്‍ക്കെതിരെ മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.The post തൃശ്ശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ തട്ടിപ്പ് കേസ് appeared first on Kairali News | Kairali News Live.