ന്യൂഡല്‍ഹി | ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കായി എന്‍ഐഎ കോടതിയില്‍ ജാമ്യ ഹരജി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലാണ് ജാമ്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് എന്‍ഐഎ കോടതിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചത്. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തും.മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളികളായ രണ്ട് കന്യാസത്രീകള്‍ എട്ട് ദിവസമായി ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുകയാണ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു അറസ്റ്റ്