റഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റിക്ടര്‍ സ്കെയില്‍ 8.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.റഷ്യയുടെ കിഴക്കേയറ്റത്ത് പെട്രോപവ്ലോവ്സ്ക്- കാംചാത്സ്കി മേഖലയുടെ കിഴക്കുഭാഗത്താണ് ഭൂകമ്പമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 136 കി മീ ഭാഗത്ത് ഭൂകമ്പമുണ്ടായി. അതേസമയം, നാശനഷ്ടമോ ആള്‍നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Read Also: യുഎസിൽ 5,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; സുരക്ഷിതമായി തിരിച്ചിറക്കിജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു മീറ്റര്‍ വരെ തിരമാല ഉയരാമെന്നാണ് മുന്നറിയിപ്പ്. ഹവായ് രാജ്യത്തിനായി പസിഫിക് സുനാമി വാണിങ് സെന്ററും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത നാശമുണ്ടാക്കുന്ന തിരമാലകളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഭൂകമ്പമെന്ന് ഹവായ് കൗണ്ടി സിവില്‍ ഡിഫന്‍സ് ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ കാണാം:BREAKING: 8.0-magnitude earthquake hits off Russia's Kamchatka region – PTWC pic.twitter.com/4uFjXYq17O— blesha (@blesha_bs) July 29, 2025 The post റഷ്യയില് അതിശക്തമായ ഭൂകമ്പം; സുനാമി ജാഗ്രതാനിര്ദേശം പുറപ്പെടുവിച്ചു appeared first on Kairali News | Kairali News Live.