ദളപതി വിജയ് ചിത്രം ജനനായകന് പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഇതാ പൊങ്കലിന് പ്രഭാസിനെ നായകനാകുന്ന ദി രാജാസാബും റിലീസിനെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. റിബൽ സ്റ്റാറിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് ദി രാജാസാബ്.വമ്പൻ ബജറ്റിലെത്തുന്ന പ്രഭാസിന്റെ രാജാസാബ് ഡിസംബർ അഞ്ചിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തിയേറ്റർ റിലീസ് അണിയറപ്രവർത്തകർ നീട്ടിവെച്ചുവെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ജനുവരി ഒൻപതിനായിരിക്കും ചിത്രം എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.Also Read: പേടിപ്പിക്കാനായുള്ള അവസാന വരവിനൊരുങ്ങി ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്: നാലാം ഭാഗത്തിന്റെ ട്രെയ്ലർഅങ്ങനെയെങ്കിൽ പൊങ്കൽ റിലീസായെത്തുന്ന വിജയുടെ ജന നായകന് ക്ലാഷ് ചെയ്തുള്ള റിലീസായിരിക്കും ദി രാജാസാബിന്റേത്. ഇന്ത്യയിലെ രണ്ട് വമ്പൻ താരങ്ങളുടെ സിനിമ ഒരു ദിവസം തിയേറ്ററിലെത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരുള്ളത്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ദി രാജാസാബ് എന്ന ചിത്രത്തിനെ നിറയെ പ്രതീക്ഷകളോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.The post ജന നായകനും രാജാ സാബും ക്ലാഷ് റിലീസ്? പൊങ്കലിന് ദളപതിക്കൊപ്പം പ്രഭാസും കളത്തിൽ appeared first on Kairali News | Kairali News Live.