മാർവെലിന് തൊടാൻ പറ്റിയില്ല കളക്ഷനിൽ പറന്നുയർന്ന് ഡി സി യുടെ സൂപ്പർമാൻ

Wait 5 sec.

മാർവെലിനായി ഹിറ്റുകൾ സമ്മാനിച്ച ജെയിംസ് ഗൺ ഡി സിക്കായി കാമറയുടെ പുറകിലെത്തിയപ്പോൾ ആരാധകരുടെ പ്രതീക്ഷ തെറ്റിയില്ല. കളക്ഷനിൽ ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ 500 മില്യൺ ഡോളറലിധികം നേടികഴിഞ്ഞു. മാർവലിന്റെ ഈ വർഷം എത്തിയ ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്, തണ്ടർബോൾട്‌സ് എന്നീ ചിത്രങ്ങൾക്ക് കളക്ഷനിൽ 500 മില്യണിലധികം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.ഡേവിഡ് കോറെൻസ്വെറ്റ് സൂപ്പർമാനായ ചിത്രം ബ്ലോക്ക് ബസ്റ്റർ ടാ​ഗോടെ കുതിക്കുകയാണ്. ഡി സി ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റ് പൊളിച്ചെഴുതിയ ചിത്രത്തിന്റെ ക്ലൈമാക്സ് ആരാധകരെ ഞെട്ടിച്ചിരുന്നു.Also Read: പേടിപ്പിക്കാനായുള്ള അവസാന വരവിനൊരുങ്ങി ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്: നാലാം ഭാ​ഗത്തിന്റെ ട്രെയ്ലർജെയിംസ് ​ഗൺ ഒരുക്കുന്ന പീസ്‌മേക്കറിന്റെ സെക്കൻ‍ഡ് സീസൺ അധികം വൈകാതെ എത്തും. ഇതു കൂടാതെ മാറ്റ് റീവ്‌സ് ഒരുക്കുന്ന ബാറ്റ്മാൻ 2വാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. 2027ൽ തിയേറ്ററിൽ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സമീപകാല സിനിമകളൊന്നും വിജയിക്കാതിരുന്ന ഡി സിക്ക് പതിവ് ഫോർമാറ്റിൽ നിന്നും മാറി ജെയിംസ് ​ഗൺ സൂപ്പർമാനിലൂടെ നൽകിയത് പുതുയ ഊർജമാണ്. മാർവെലിന്റെ ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്സ് ഇപ്പോൾ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.The post മാർവെലിന് തൊടാൻ പറ്റിയില്ല കളക്ഷനിൽ പറന്നുയർന്ന് ഡി സി യുടെ സൂപ്പർമാൻ appeared first on Kairali News | Kairali News Live.