മനാമ | ഇന്നത്തെ ബഹ്റൈൻ- കോഴിക്കോട് സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓപറേഷനൽ റീസൺ കൊണ്ടാണു സർവീസ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇതേ റൂട്ടിലെ മറ്റു സർവീസുകൾ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്ത പക്ഷം ടിക്കറ്റിൻ്റെ തുക പൂർണമായും തിരികെ ലഭിക്കുംസർവീസ് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. അവധിക്കാല യാത്രക്കായി തയ്യാറെടുത്തവരെയാണ് ബുദ്ധിമുട്ടിലാക്കിയത്.