ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ബാറ്റിങ്ങ് വളരെ എളുപ്പമാണെന്നും നിലവിൽ നിലവാരമുള്ള ബോളർമാർ ടെസ്റ്റിൽ പന്തെറിയുന്നില്ലെന്നും മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. എക്സ് പ്ലാറ്റ്ഫോമിലാണ് ഇപ്പോൾ നിലവാരമുള്ള ബോളർമാരില്ലെന്ന് അദ്ദേഹം കുറിച്ചത്. താൻ 22 ബോളർമാരുടെ പേര് പറയാമെന്നും അവരോടൊപ്പം ചേർത്ത് പറയാൻ സാധിക്കുന്ന പത്ത് ബോളർമാരുടെ പേര് പറയാൻ സാധിക്കുമോ എന്നും പീറ്റേഴ്സൺ തന്റെ എക്സ് പോസ്റ്റിൽ ചോദിക്കുന്നുണ്ട്.ഞാൻ പറയുന്ന കാര്യത്തിൽ എന്നോട് ചൂടാവരുത്. ഒരു ഇരുപത് ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ എളുപ്പമാണ് ഇക്കാലത്ത് ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ.Also Read: അഞ്ച് കോടി ആവശ്യപ്പെട്ട് നിതീഷ് കുമാർ റെഡ്ഡിക്കെതിരെ കേസ്വഖാർ, ഷോയിബ്, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹർഭജൻ, ഡൊണാൾഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗൗഫ്, മക്ഗ്രാത്ത്, ലീ, വോൺ, ഗില്ലസ്പി, ബോണ്ട്, വെട്ടോറി, കെയ്ൻസ്, വാസ്, മുരളി, കർട്ട്ലി, കോട്നി, അങ്ങനെ അക്കാലത്തെ മികച്ച ബോളർമാരുടെ പട്ടിക ഇനിയും നീളാം. മുകളിൽ 22 പേരുടെ പേരുകൾ ഞാൻ നൽകിയിട്ടുണ്ട്. മുകളിലുള്ള പേരുകളുമായി താരതമ്യപ്പെടുത്താവുന്ന 10 പുതിയ കാലത്തെ ബൗളർമാരുടെ പേര് പറയാമോ?Don’t shout at me but batting these days is way easier than 20/25 years ago! Probably twice as hard back then! Waqar, Shoaib, Akram, Mushtaq, Kumble, Srinath, Harbhajan, Donald, Pollock, Klusener, Gough, McGrath, Lee, Warne, Gillespie, Bond, Vettori, Cairns, Vaas, Murali,…— Kevin Pietersen (@KP24) July 26, 2025 ഇതായിരുന്നു കെവിൻ പീറ്റേഴസ്ണിന്റെ എക്സ് പോസ്റ്റ്. ജസ്പ്രീത് ബുമ്ര, മിച്ചൽ സ്റ്റാർക്ക്, കഗീസോ റബാദ, ഷഹീൻ അഫ്രീദി, ജയിംസ് ആൻഡേഴ്സൻ, ട്രെന്റ് ബോൾട്ട് മുതലായ പേരുകൾ പീറ്റേഴ്സണിന്റെ വെല്ലുവിളി ഏറ്റെടുത്ത് പലരും പോസ്റ്റിനടിയിൽ കുറിക്കുന്നുണ്ട്.The post ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോൾ ബാറ്റിങ്ങ് എളുപ്പം; ഞാൻ നൽകുന്ന 22 ബോളർമാരുടെ പേരിനൊപ്പം പറയാൻ സാധിക്കുന്ന 10 താരങ്ങളെ ഇപ്പോൾ പറയാൻ സാധിക്കുമോ: കെവിൻ പീറ്റേഴ്സൺ appeared first on Kairali News | Kairali News Live.