2023 ൽ പുറത്തിറങ്ങിയ സന്ദീപ് റെഡ്ഡി വംഗ സഹരചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ആനിമൽ. ടി സീരിസ് ഫിലിംസ് നിർമിച്ച ചിത്രത്തിൽ രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ട്രിപ്റ്റി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമ ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും വളരെയധികം വിമർശനങ്ങളും നേരിട്ടിരുന്നു. പുരുഷമേധാവിത്വത്തെ മഹത്വവത്കരിക്കുക, സ്ത്രീവിരുദ്ധത മുതലായവ നിറഞ്ഞു നിൽക്കുന്നതാണ് ചിത്രത്തിന് വലിയ തോതിൽ വിമർശനങ്ങൾ വരാൻ കാരണം. സന്ദീപ് റെഡ്ഡി വംഗയുടെ അർജുൻ റെഡ്ഢി സിനിമയിലെ സ്ത്രീവിരുദ്ധതയും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.Also Read: ടൊവിനോയും ബിജു മേനോനും പ്രശാന്ത് നീൽ ചിത്രത്തിലെത്തുന്നു; ഒപ്പം ടൈറ്റിലും വെളിപ്പെടുത്തി പൃഥ്വിരാജ്ഇപ്പോൾ സിനിമയിലെ എന്തെങ്കിലും കാര്യത്തിൽ റിഗ്രെറ്റ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിനിമയിലെ ഒരു കാര്യത്തിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്.Also Read: “മാരീസൻ” ഒരു ഉദ്വേഗയാത്രയാണ്; ഒരു പേശാമടന്ത കഥയുടെ അടരുകളിലൂടെയുള്ള, ദുരൂഹസുന്ദരയാത്ര: അനന്തപത്മനാഭൻതിയേറ്റർ റിലീസിന് മുമ്പ് ചിത്രത്തിൽ നിന്ന ഏഴ് മിനിറ്റോളം കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ടെന്നും അത് തനിക്ക് ബുദ്ധിമുട്ടാണ്ടക്കിയെന്നുമാണ് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്. വെട്ടിക്കളഞ്ഞ ആ സീനുകൾ തിയേറ്ററിൽ എത്താതിൽ വിഷമമുണ്ടെന്നും ഒടിടി റിലീസ് ചെയ്തപ്പോൾ കട്ട് ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സന്ദീപ് വംഗ റെഡ്ഡി പ്രതികരിച്ചത്.The post അനിമൽ ചിത്രത്തിലെ ഒരു കാര്യത്തിൽ എനിക്കിപ്പോൾ റിഗ്രറ്റ് ഉണ്ട്: സന്ദീപ് റെഡ്ഡി വംഗ appeared first on Kairali News | Kairali News Live.