ധർമ്മസ്ഥല വെളിപ്പെടുത്തലിൽ മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം സംസ്കരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് കുഴിച്ചു പരിശോധന ഉൾപ്പെടെ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.മംഗലാപുരത്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ക്യാമ്പ് ഓഫീസിലെത്തിയാണ് മുഖ്യസാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയത്. ശനിയാഴ്ച എട്ടുമണിക്കൂർ നേരം അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയതിന് പിന്നാലെയാണ് ഞായറാഴ്ചയും മൊഴി നൽകാനെത്തിയത്. അഭിഭാഷക സംഘത്തിനൊപ്പം ശക്തമായ സുരക്ഷയിലാണ് മുഖ്യസാക്ഷിയെത്തിയത്.ALSO READ: ഉത്തര്‍പ്രദേശില്‍ തോക്ക് ചൂണ്ടി സഹോദരിമാരെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ക്കെതിരെ കേസ്, ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ശക്തംപ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക വിവരങ്ങൾ മുഖ്യസാക്ഷി കൈമാറി. ധർമ്മസ്ഥലയിൽ നാല് കിലോമീറ്റർ ചുറ്റളവിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നാണ് മൊഴി. ഈ സ്ഥലങ്ങളുടെ കൃത്യമായ വിവരം മുൻ ശുചീകരണ തൊഴിലാളി കൈമാറിയിട്ടുണ്ട്. സ്കൂൾ യൂണിഫോമിലുള്ള വിദ്യാർഥിനികളെയടക്കം നൂറിലധികം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ആദ്യഘട്ടത്തിൽ മണ്ണിടനിയിലെ ശരീരാവശിഷ്ടങ്ങളുണ്ടോയെന്ന് ശാസ്ത്രീയമായ പരിശോധന നടത്താനാണ് തീരുമാനം. അതിനുശേഷം മാത്രമേ കുഴിച്ചു പരിശോധന ഉൾപ്പെടെ നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.മംഗളൂരുവിൽ കദ്രി പാർക്കിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവിലാണ് അന്വേഷണസംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ബെൽത്തങ്ങാടിയിലും അന്വേഷണസംഘം ക്യാമ്പ് ഓഫീസ് തുറക്കും. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരടക്കം ഉൾപ്പെടുന്ന 20 അംഗ പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.The post ധർമ്മസ്ഥല കൊലപാതക പരമ്പര: മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തുന്നു appeared first on Kairali News | Kairali News Live.