പാലോട് രവിയുടെ രാജിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജന്മനാട്ടില്‍ മധുരം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. പെരിങ്ങമ്മല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിന്റെ നേതൃത്വത്തില്‍ ആയിരുന്നു മധുര പലഹാരങ്ങള്‍ വിതരണം നടത്തിയത്. കേരളത്തില്‍ വീണ്ടും തുടര്‍ഭരണം ഉണ്ടാകുമെന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ കെപിസിസി നേതൃത്വം പാലോട് രവിയുടെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സേന്താഷം പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രദേശത്തെ ജനങ്ങള്‍ക്ക് ലഡുവും ജിലേബിയും നല്‍കിയത്. അതേസമയം സംഭവം സോഷ്യല്‍ മീഡിയിലൂടെ ജനങ്ങള്‍ അറിഞ്ഞതോടെ ഷംനാദിനെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയതായി നേതാക്കള്‍ അറിയിച്ചു. ഷംനാദിന്റെ മധുരവിതരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെയാണ് നടപടി.ALSO READ: ധർമ്മസ്ഥല കൊലപാതക പരമ്പര: മുഖ്യസാക്ഷിയുടെ മൊഴി അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തുന്നുതദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നുമായിരുന്നു പാലോട് രവിയുടെ ചോർന്ന ഫോൺസംഭാഷണത്തിലുള്ളത്. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും ബിജെപി 60 മണ്ഡലങ്ങളില്‍ അന്‍പതിനായിരം വോട്ടുകള്‍വരെ പിടിക്കുമെന്നും ജലീലുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് പറയുമ്പോഴായിരുന്നു പാലോട് രവിയുടെ ഈ പരാമര്‍ശങ്ങള്‍.The post പാലോട് രവിയുടെ രാജി: സന്തോഷം പ്രകടിപ്പിച്ച് ജന്മനാട്ടില് യൂത്ത് കോണ്ഗ്രസിന്റെ മധുര വിതരണം, മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി appeared first on Kairali News | Kairali News Live.