12,000 രൂപയ്ക്ക് താഴെ ബജറ്റ് ഫ്രണ്ട്ലി ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഈ ഫോണുകൾ നോക്കാം

Wait 5 sec.

12,000 രൂപയ്ക്ക് താഴെ ബജറ്റ് ഫ്രണ്ട്ലി ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇൻഫിനിക്സ്, ലാവാ, ഐക്യൂ, സാംസങ് എന്നീ ബ്രാൻഡുകളുടെ ഫോണുകൾ നോക്കാം. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഫോണുകൾ ഈ മാസം വിപണിയിലുണ്ട്.6.7 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ് എന്നി സവിശേഷതകളുള്ള ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 60. ഈ ഫോണിന് 7.8mm തിക്നസുണ്ട്. ഈ ഡിവൈസ് ഡസ്റ്റ്, വാട്ടർ റെസിസ്റ്റന്റ് ‍IP64 റേറ്റിങ് ഉണ്ട്. LED ഫ്ലാഷ് ലൈറ്റോട് കൂടിയ 50MP പ്രൈമറി ഷൂട്ടർ ക്യാമറയും 8MP സെൽഫി ഷൂട്ടർ ക്യാമറയും ഈ ഡിവൈസിലുണ്ട്. XOS 15 ഇന്റർഫേസാണ് ഈ ഫോണിലുള്ളത്. 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങുള്ള 5,200mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്. 10,499 രൂപയാണ് ഈ ഫോണിന്റെ വില.ALSO READ – ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാരെ അഞ്ച് വർഷം കൊണ്ട് എ ഐ സൃഷ്ടിക്കും: എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ്90Hz റിഫ്രഷ് റേറ്റ്, 1000 nits ബ്രൈറ്റ്‌നസ്സ്, 6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ എന്നീ സവിശേഷതകളുള്ള ഫോണാണ് ഐക്യൂ Z10 ലൈറ്റ്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഈ ഫോണിലുള്ളത്. 8GB വരെ LPDDR4x റാമും 256GB വരെ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഫോണിലുണ്ട്. 15W വയർഡ് ഫാസ്റ്റ് ചാർജിങ്ങുള്ള 6,000mAh ബാറ്ററിയിയാണ് ഈ ഡിവൈസിലുള്ളത്. Z10 Lite-ൽ 50MP പ്രൈമറി ഷൂട്ടർ ക്യാമറയും 2MP ഡെപ്ത് സെൻസറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 10,885 രൂപയാണ് ഈ ഫോണിന്. ഈ ഫോണിന്റെ വില 10,885 രൂപയാണ്.ALSO READ – മെർക്കുറി സ്വർണമാക്കും; അവകാശവാദവുമായി സ്റ്റാർട്ടപ്പ്ഫ്ലിപ്പ്കാർട്ടിൽ 11,328 രൂപ വില വരുന്ന ഫോണാണ് സാംസങ് M06. 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും 6.7 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറുമുള്ള ഡിവൈസാണിത്. 4/6GB LPDDR4X റാമും 128GB സ്റ്റോറേജും ഈ ഫോണിലുണ്ട്. ഫോണിന് 50MP പ്രൈമറി ഷൂട്ടർ ക്യാമറയും 2MP ഡെപ്ത് സെൻസറും ഇതിലുണ്ട്. ഫോണിന് 50MP പ്രൈമറി ഷൂട്ടറും 2MP ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഷൂട്ടർ ഉണ്ട്. 25W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ട്.The post 12,000 രൂപയ്ക്ക് താഴെ ബജറ്റ് ഫ്രണ്ട്ലി ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഈ ഫോണുകൾ നോക്കാം appeared first on Kairali News | Kairali News Live.